കൊറോണ മഹാമാരിയെ തുടർന്ന് പലർക്കും ജോലിനഷ്ടമായി. അത് കൂടാതെ വീട്ടിലിരുന്ന് വർക്ക് ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് നികുതിവർദ്ധനവ് ഉണ്ടായേക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തുടർച്ചയായി ഓഫീസിൽ പോകാതിരിക്കുന്നതുമൂലം യാത്രയ്ക്കും ഭക്ഷണത്തിനുമൊക്കെയുള്ള ചിലവ് കുറഞ്ഞത് നികുതി കൂടാനാണ് സാധ്യത എന്ന് വിദഗ്ധർ പറയുന്നു.ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നവർക്കും ഇത്തരത്തിൽ നികുതി ബാധകമാണ്.ജോലിയുമായി ബന്ധപ്പെട്ട എക്വിപ്മെന്റുകൾക്കും മറ്റ് മൂലധന ചിലവുകൾക്കും മറ്റുമായി ചിലവാകുന്ന തുകയ്ക്ക് നികുതി ഇളവ് ക്ലെയിം ചെയ്യാനാകും.
മൊത്തവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത് ജോലിയിൽ നിന്നോ ബിസിനസിൽ നിന്നോ ഉള്ള നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് നികുതി ഈടാക്കുന്നത്.ശമ്പളത്തിൽ ഉൾപ്പെടുന്ന യാത്രാ ബത്ത,വീട്ടുവാടക അലവൻസ് ഇവയെലാം കൂടുന്നതിന്റെ കാരണം ഇതൊന്നും ആരും ഉപയോഗിക്കാത്തതിന്റെ കാരണം കൊണ്ടാണ്.നികുതി നൽകേണ്ടത് 60 വയസ്സിൽ താഴെ ഉള്ളവർക്കും 2 .5 ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവർക്കുമാണ്.