സ്ത്രീകൾക്ക് ബിസിനസ് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ അവരെ സഹായിക്കാൻ ഗവണ്മെന്റിന്റെ ചില വായ്പാ പദ്ധതികൾ നിലവിലുണ്ട്.അവയിൽ ചിലത് പരിചയപ്പെടാം.
18 മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താവുന്ന ഇന്ത്യൻ ഗവണ്മെന്റിന്റെ പുതിയ പദ്ധതിയാണ് ഉദ്യോഗിനി പദ്ധതി.വായ്പയെടുക്കുന്ന സ്ത്രീയുടെ വീട്ടിലെ മാസവരുമാനം 45000 രൂപയിൽ കൂടാൻ പാടില്ല.ഒരുലക്ഷം രൂപവരെ അനുവദിക്കും.കുറഞ്ഞ പലിശ നിരക്ക് ആണ് ഈ വായ്പ പദ്ധതിയുടെ മുഖ്യ ആകർഷണം.
ഈട് ആവശ്യമില്ലാത്ത ഇന്ത്യ ഗവണ്മെന്റിന്റെ ഒരു വായ്പ പദ്ധതിയാണിത്.തയ്യൽക്കട, ട്യൂഷൻ സെന്റർ തുടങ്ങിയ സ്വന്തം സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന സ്ത്രീകളെ പിന്തുണക്കുന്നതിനു വേണ്ടി ഗവണ്മെന്റ് തുടങ്ങിയ പദ്ധതിയാണ് മുദ്ര പദ്ധതി.ഈട് കൊടുക്കാതെ ലോൺ ലഭിക്കുന്നു എന്നതാണ് ഈ വായ്പ പദ്ധതിയുടെ മുഖ്യ ആകർഷണം.
ഫുഡ് കേറ്ററിങ്ങിന്റെ ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള വായ്പ പദ്ധതിയാണ് അന്നപൂർണ്ണ പദ്ധതി.അടുക്കള നവീകരണം,പുതിയ പത്രങ്ങൾ വാങ്ങൽ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണു പ്രധാനമായും ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 50000 രൂപയാണ് പരമാവധി ലഭിക്കുന്നത്.
സ്വന്തം ബിസിനസ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന വനിതകളെ സഹായിക്കുവാൻ രുപീകരിച്ച ബാങ്ക് ആണ് ഭാരതീയ മഹിളാ ബാങ്ക്.പിന്നീട് ഇത് SBI യിൽ ലയിച്ചു.പ്രൊഡക്ഷൻ മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകൾക്ക് 20 കോടി വരെ ലോൺ അനുവദിക്കും.