എസ് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടാൽ സൗജന്യ കൊവിഡ് പരിരക്ഷ
റിലയൻസ് ജനറൽ ഇന്ഷുറന്സുമായി ചേർന്നാണ് എസ് ബാങ്ക് പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും സ്ഥിര നിക്ഷേപമായി ഇടണം.25000 രൂപയുടെ കോവിഡ് പരിരക്ഷ ആണ് ഇതിലൂടെ ലഭിക്കുക.എത്ര തുക സ്ഥിര നിക്ഷേപം നടത്തിയാലും കോവിഡ് കവറേജ് 25000 രൂപക്ക് മാത്രമാണ്.നിങ്ങളുടെ അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ ആദ്യ ഹോൾഡറിന് മാത്രമേ കവറേജ് ലഭിക്കുകയുള്ളൂ .
നിങ്ങൾ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതു മുതൽ ഒരുവർഷം വരെയാണ് കോവിഡ് സുരക്ഷാ പോളിസിയുടെ കാലാവധി.എന്നാൽ മുതിർന്ന പൗരന്മാര്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.മറ്റു ബാങ്കുകളെ വെച്ച് നോക്കുമ്പോൾ ഉയർന്ന പലിശ ആണ് എസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത് .
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്