CREDIT CARDS

യെസ് ബാങ്ക് ഫിൻബൂസ്റ്റർ ക്രെഡിറ്റ് കാർഡ് |Yes Bank Fin Booster Credit Card

Advertisement

ബാങ്ക്-ബസാറുമായി ചേർന്ന് യെസ് ബാങ്ക് പുറത്തിറക്കിയ പുതിയ ക്രെഡിറ്റ് കാർഡാണ് യെസ് ബാങ്ക് ബാങ്ക്-ബസാർ ഫിൻബൂസ്റ്റർ ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് സ്കോർ നിലനിർത്താനും വർദ്ധിപ്പിക്കാനും ഉപഭോക്തക്കളെ സഹായിക്കുകയാണ് ഫിൻബൂസ്റ്റർ ക്രെഡിറ്റ് കാർഡുകളുടെ ലക്ഷ്യം.

യോഗ്യത

21 മുതൽ 60 വയസ്സ് വരെ പ്രായപരിധിയിലുള്ള ജോലികാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്. 25000 രൂപ മാസശമ്പളമുള്ള ജോലികാർക്കും 5 ലക്ഷം രൂപയോ അതിൽ കൂടുതലോ ആദായ നികുതി റിട്ടേൺ ഉള്ള സംരഭകർക്കുമാണ് കാർഡ് നൽകുന്നത്. ബാങ്ക് ബസാറിൻറ്റെ പോർട്ടലിലൂടെയാണ് കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫീസ്

ജോയിനിംങ് ഫീസും വാർഷിക ഫീസും ഇല്ല എന്നതാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡാണ് ഇത്.

റിവാർഡ് പോയിൻറ്റ്സ്

ഓൺലൈൻ ഷോപ്പിംങിനും ഡൈനിങിനും ധാരാളം റിവാർഡ് പോയിൻറ്റുകൾ വാഗ്ദാനം ചെയ്യുന്നവയാണ് ഫിൻബൂസ്റ്റർ ക്രെഡിറ്റ് കാർഡ്.
• ഓൺലൈൻ ഡൈനിങ്ങിന് 5x റിവാർഡ് പോയിൻറ്റ്സ്
• ഓൺലൈൻ ഷോപ്പിംങിന് 3x റിവാർഡ് പോയിൻറ്റ്സ്
• റീട്ടെയിൽ ഇടപാടുകൾക്ക് ഓരോ 200 രൂപ ചിലവഴിക്കുമ്പോഴും 2 റിവാർഡ് പോയിൻറ്റ്സ്

റിവാർഡ് പോയിൻറ്റുകൾക്ക് വാലിഡിറ്റി ഇല്ല എന്നുമാത്രമല്ല നിങ്ങളുടെ റിവാർഡ് പോയിൻറ്റുകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യാനുള്ള ഓപ്ഷനും ഈ കാർഡിന് കീഴിൽ ലഭ്യമാണ്.

ക്രെഡിറ്റ് ഫിറ്റ്നസ് ട്രാക്കർ

ക്രെഡിറ്റ് സ്കോർ നിലനിർത്താനും വർദ്ധിപ്പിക്കാനും ഉപഭോക്തക്കളെ സഹായിക്കുന്നതിനായി ക്രെഡിറ്റ് ഫിറ്റ്നസ് ട്രാക്കർ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ വർഷത്തേക്ക് ക്രെഡിറ്റ് ഫിറ്റ്നസ് ട്രാക്കർ സൌജന്യമായി ലഭിക്കുന്നതാണ്. എന്നാൽ അടുത്ത വർഷം മുതൽ 400 രൂപ ഫീസ് ആവശ്യമാണ്. എന്നാൽ മുൻ വർഷത്തിൽ നിങ്ങൾ കാർഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചിലവഴിച്ചാൽ ഫീസ് ഒഴിവാക്കുന്നതാണ്.

ഇൻഷുറൻസ് കവറേജ്

കാർഡ് ഹോൾഡർക്ക് 2.5 ലക്ഷം രൂപ വരെ അപകട മരണ ഇൻഷുറൻസ് കവറേജ് ഈ കാർഡ് പ്രകാരം ലഭിക്കുന്നതാണ്.

സവിശേഷതകൾ

• ഇന്ത്യയിലെ എല്ലാ ഇന്ധന സ്റ്റേഷനുകളിൽ നിന്നും 400 രൂപ മുതൽ 5000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1% ഇന്ധന സർചാർജ് ഇളവ് ലഭ്യമാണ്
• റിവാർഡ് പോയിൻറ്റുകൾ ഒരിക്കലും കാലഹരണപ്പെടില്ല
• നിങ്ങളുടെ റിവാർഡ് പോയിൻറ്റുകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യാം
• ക്രെഡിറ്റ് ഫിറ്റ്നസ് ട്രാക്കർ ആദ്യ വർഷം സൌജന്യമാണ്

പോരായ്മകൾ

യെസ് ബാങ്ക് ബാങ്ക് ബസാർ ഫിൻബൂസ്റ്റ് ക്രെഡിറ്റ് കാർഡിന് ചില പോരായ്മകളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

• ക്രെഡിറ്റ് കാർഡിന് അപേക്ഷ സമർപ്പിച്ച് അപ്രൂവ് ആകുന്നതിന് കുറഞ്ഞത് 30 മുതൽ 45 ദിവസത്തെ സമയപരിധി ബാധകമാണ്. മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സമയപരിധി വളരെ കൂടുതലാണ്.
• കാർഡ് ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 25000 രൂപ പ്രതിമാസ വരുമാനം ആവശ്യമാണ്.
• സ്വാഗത ആനൂകൂല്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല
• ക്യാഷ്ബാക്ക് ഓഫറുകൾ ഇല്ല

Advertisement