ആദിത്യ ബിർല ഗ്രൂപ്പുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി യെസ് ബാങ്ക്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി സ്വയം പരിചരണവും , സമഗ്ര ആരോഗ്യവും മുന്നിൽകണ്ട് ‘യെസ് ബാങ്ക് വെൽനസ്’, ‘യെസ് ബാങ്ക് വെൽനെസ്സ് പ്ലസ്’ എന്ന രണ്ട് ക്രെഡിറ്റ് കാർഡുകൾ ആണ് അവതരിപ്പിക്കുന്നത്.
Advertisement
ആദിത്യ ബിർള ഗ്രൂപ്പിന്റെ ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന വഴി ഉപഭോക്താക്കൾക്ക് ഇനി ആരോഗ്യസംബന്ധമായ ആവശ്യങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. പേഴ്സണലൈസ്ഡ് ഡയറ്റ് പ്ലാൻ, 24×7 ലഭ്യമാകുന്ന ഡോക്ടറുടെ സഹായം,വാർഷിക ആരോഗ്യ ചെക്കപ്പ് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാവുന്നത്.
ആദിത്യ ബിർള വെൽനെസ്സിൽ പങ്കാളികളാകുന്നവർക്ക് ഓഫറുകൾ ഉൾപ്പെടുന്ന ഒരു വെൽനെസ്സ് ക്രെഡിറ്റ് കാർഡും ലഭ്യമാകുന്നു. ഉപഭോക്താക്കളുടെ സമഗ്ര ക്ഷേമ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്‌സ്, മര്‍ച്ചന്റ് അക്വിസിഷന്‍ ബിസിനസ് ഹെഡ് രാജനിഷ് പ്രഭു പറഞ്ഞു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്