യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സംവിധാനമായ യെസ് ഓൺലൈൻ പ്രവർത്തനസജ്ജമായി. സുഗമമായ മാർഗ്ഗത്തിലൂടെ ബാങ്കിംഗ് നടത്തി ഉപയോക്താക്കൾക്ക് സുരക്ഷിതമായ നെറ്റ് ബാങ്കിംഗ് വാഗ്ദാനം ചെയ്യുക എന്ന തീരുമാനമാണ് എസ് ഓൺലൈനിലൂടെ പൂർത്തിയാക്കിയത്. മറ്റുള്ള ബാങ്കിംഗ് ആപ്പുകൾ പോലെ മണി ട്രാൻസ്ഫർ, ബിൽ പെയ്മെന്റ്, റീച്ചാർജ് തുടങ്ങി എല്ലാം ആപ്പിലൂടെ നടത്താം. ഇതിനായി അഡാപ്റ്റീവ് യൂസർ ഇന്റർഫേസും മെഷീൻ ലേണിങ് ഉപയോഗിച്ചാണ് ആപ്ലിക്കേഷൻ പ്രവർത്തനം.
ക്രെഡിറ്റ് കാർഡുകൾ, വായ്പകൾ നിക്ഷേപങ്ങൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങി ബാങ്കിന്റെ എല്ലാ സൗകര്യങ്ങളും ഞൊടിയിടയിൽ ആപ്പിലൂടെ ലഭിക്കും. ഇതുകൂടാതെ നെറ്റ് വേർത് കാൽക്കുലേറ്ററും, നിങ്ങളുടെ ബാങ്കിംഗ് മുൻഗണനകൾ അനുസരിച്ചുള്ള പ്രോഡക്ട് ആൻഡ് സർവീസ് സജ്ജഷൻസും ഇതിൽ ഉൾപ്പെടുന്നു. ഓരോ ഡിവിഷനുകൾ തിരിച്ച് യെസ് പ്രീമിയ, യെസ് ഫസ്റ്റ്, യെസ് പ്രൈവറ്റ്, യെസ് പ്രോസ്പരിറ്റി എന്നിങ്ങനെ പല സെഗ്മെന്റുകൾ ആയുള്ള ആപ്പിന്റെ രൂപകല്പന ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ ആണ് നിർവഹിച്ചിട്ടുള്ളത്.
മികച്ച പെർഫോമൻസ്, ഉയർന്ന സുരക്ഷാ, യൂസർ ഫ്രണ്ട്ലി ഇന്റർഫേസ് എന്നിവ യെസ് ഓൺലൈനിനെ വ്യത്യസ്തമാക്കുന്നു. ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലെ ഒരു നാഴികക്കല്ലായി മാറാൻ ഇതിലൂടെ സാധിക്കുമെന്ന് യെസ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനിതാ പൈ വ്യക്തമാക്കി.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്