പോസ്റ്റ് ഓഫീസിൽ പോകാതെ എങ്ങനെ RD ഓൺലൈനായി അടക്കാം
You can deposit money online in post office RD account
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നും ജനപ്രീയമാണ്.അത് കൊണ്ട് തന്നെ നിരവധി ആളുകൾ ഇത്തരം പദ്ദതികളിൽ ചേർന്നിട്ടുമുണ്ട്.അതിൽ ഒരു നിക്ഷേപ മാർഗം ആണ് പോസ്റ്റ് ഓഫീസ് RD.പോസ്റ്റ് ഓഫീസ് RD ക്ക് അഞ്ചു വർഷം ആണ് കാലാവധി.എല്ലാ മാസവും RD യിലേക്ക് മുൻകൂട്ടി നിശ്ചയിച്ച തുക അടക്കേണ്ടതായുണ്ട്.സാധാരണയായി ആളുകൾ നേരിട്ട് പോസ്റ്റ് ഓഫീസിൽ പോയി ആണ് RD മാസ തവണ അടക്കുന്നത്.എന്നാൽ നേരിട്ട് പോകാതെ നിങ്ങൾക്ക് ഓൺലൈനായി RD യുടെ മാസ തവണ അടക്കുവാനായി സാധിക്കും.അതെങ്ങനെ ആണെന്ന് നമുക്ക് നോക്കാം.ഇതിനായി നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിങ്സ് അക്കൗണ്ട് ആവശ്യമാണ്.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലേയ്ക്ക് പണമിടുക.
- അതിനു ശേഷം പോസ്റ്റ് ഓഫീസ് പേയ്മെൻറ്സ് ബാങ്ക് ആപ്പിൽ ഡിഒപി പ്രൊഡക്ട് എന്ന വിഭാഗത്തിലേയ്ക്കുപോയി റിക്കറിങ് ഡെപ്പോസിറ്റ് സെലക്ട് ചെയ്യുക.
- ആര്‍ഡി അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുക. അതിനുശേഷം ഡിഒപി കസ്റ്റമര്‍ ഐഡിയും നൽകുക
- ഇന്‍സ്റ്റാള്‍മന്റ് കാലാവധിയും തുകയും തിരഞ്ഞെടുക്കുക.
- പണം കൈമാറിയാല്‍ ഐപിപിബി നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ അയയ്ക്കുകയും ചെയ്യും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്