പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നും ജനപ്രീയമാണ്.അത് കൊണ്ട് തന്നെ നിരവധി ആളുകൾ ഇത്തരം പദ്ദതികളിൽ ചേർന്നിട്ടുമുണ്ട്.അതിൽ ഒരു നിക്ഷേപ മാർഗം ആണ് പോസ്റ്റ് ഓഫീസ് RD.പോസ്റ്റ് ഓഫീസ് RD ക്ക് അഞ്ചു വർഷം ആണ് കാലാവധി.എല്ലാ മാസവും RD യിലേക്ക് മുൻകൂട്ടി നിശ്ചയിച്ച തുക അടക്കേണ്ടതായുണ്ട്.സാധാരണയായി ആളുകൾ നേരിട്ട് പോസ്റ്റ് ഓഫീസിൽ പോയി ആണ് RD മാസ തവണ അടക്കുന്നത്.എന്നാൽ നേരിട്ട് പോകാതെ നിങ്ങൾക്ക് ഓൺലൈനായി RD യുടെ മാസ തവണ അടക്കുവാനായി സാധിക്കും.അതെങ്ങനെ ആണെന്ന് നമുക്ക് നോക്കാം.ഇതിനായി നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിങ്സ് അക്കൗണ്ട് ആവശ്യമാണ്.