Categories: BUSINESSLOAN

ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ?എങ്കിൽ എളുപ്പത്തിൽ വായ്പ നേടാം സിപ് ലോണിലൂടെ

Advertisement

ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഏഴര ലക്ഷം രൂപ വരെ വായ്പ നൽക്കുന്ന സ്ഥാപനമാണ് സിപ് ലോൺ.പുതിയ ബിസിനസ് ആരംഭിക്കുന്നതിനും നിലവിലുള്ള ബിസിനസ് നവീകരിക്കുന്നതിനുമാണ് കമ്പനി വായ്പ നൽക്കുന്നത്.സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹം ഉണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സംരഭങ്ങൾ തുടങ്ങാൻ സാധിക്കാത്തവരെ സഹായിക്കാനാണ് ഡൽഹി ആസ്ഥാനമായ സിപ് ലോൺ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

എളുപ്പത്തിൽ വായ്പ,അനുയോജ്യമായ തിരിച്ചടവ് കാലാവധി തുടങ്ങിയവയാണ് ഇവരുടെ പ്രത്യേകതകൾ.കുറച്ച് രേഖകളുടെ അടിസ്ഥാനത്തിൽ എളുപ്പത്തിൽ വായ്പ ലഭിക്കുന്നതുക്കൊണ്ട് തന്നെ ഇത്തരം വായ്പകൾ സുരക്ഷിതമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സംരഭകരെ എളുപ്പത്തിൽ ആകർഷിക്കുന്ന രീതിയിലാണ് ഇവരുടെ വായ്പ സംവിധാനങ്ങൾ.

എളുപ്പത്തിൽ വായ്പ

സംരഭകർക്ക് ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ വായ്പ നൽക്കുന്ന സ്ഥാപനമാണ് സിപ് ലോൺ.പുതിയ ബിസിനസ് തുടങ്ങുക,നിലവിലുള്ളതിനെ നവീകരിക്കുക,യന്ത്രങ്ങൾ വാങ്ങുക,മൂലധനം സമാഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് വായ്പകൾ നൽക്കുന്നത്. അപേക്ഷ അംഗീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വായ്പ തുക ലഭിക്കും.

അനുയോജ്യമായ തിരിച്ചടവ് കാലാവധി

ഉപഭോക്താവിന് അനുയോജ്യമായ രീതിയിൽ തിരിച്ചടവ് കാലാവധി കൊടുക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. കുറഞ്ഞത് ഒന്ന് മുതൽ പരമാവധി മൂന്ന് വർഷം വരെയാണ് വായ്പ കാലാവധി. 12/18/24/36 എന്നീ കാലയളവിലും വായ്പകൾ തിരിച്ചടക്കാനാകും.

രേഖകളില്ലാതെ വായ്പ

മതിയായ രേഖകളോ,സെക്യൂരിറ്റിയോ ഇല്ലാതെ സിപ് ലോണുകൾ ലഭിക്കും.പരമാവധി ഏഴര ലക്ഷം രൂപ വരെ ഒരാൾക്ക് വായ്പയായി നൽക്കും.ഓൺലൈൻ വഴിയാണ് വായ്പക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.ഇവരുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ വായ്പയ്ക്ക് അപേക്ഷിക്കാം.അപേക്ഷയോടൊപ്പം കുറച്ച് രേഖകൾ മാത്രം അപ് ലോഡ് ചെയ്താൽ മതി.10 രൂപയുടെ വിറ്റുവരവും,2 വർഷത്തെ ബിസിനസ് വിവരങ്ങളുമാണ് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യത.ആദ്യത്തെ 6 ഇ.എം.ഐകൾ അടച്ചുകഴിഞ്ഞാൽ പിന്നീട് പ്രീപേയ്മെൻറ്റ് ചാർജുകൾ ഇല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

എന്നാലും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതുക്കൊണ്ട് തന്നെ ഇത്തരം വായ്പകൾ സുരക്ഷിതമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Advertisement