Advertisement

95 രൂപ ദിവസവും നിക്ഷേപിക്കാമോ ? Postal Life Insurance ലൂടെ 14 ലക്ഷം രൂപയോളം നിർമിക്കാം

95 രൂപ ദിവസവും നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ 14 ലക്ഷം രൂപയോളം നിങ്ങൾക്ക് സ്വന്തമാക്കാം. അതെ ചെറിയ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് വലിയ ആദായം നേടാം. എങ്ങനെയാണെന്നല്ലേ ? തപാൽ വകുപ്പിൻറ്റെ ഗ്രാമ സുമംഗൽ റൂറൽ postal life insurance പദ്ധതിയിലൂടെ നിങ്ങൾക്ക് ഇതു സാദ്ധ്യമാക്കാം.

Advertisement

എന്താണ് ഗ്രാമ സുമംഗൽ റൂറൽ Postal Life Insurance പദ്ധതി ?

ഗ്രാമീണ ജനതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി തപാൽ വകുപ്പ് ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന, പോസ്റ്റ് ഓഫീസിൽ അക്കൌണ്ട് ഉള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. 1995 ലാണ് തപാൽ വകുപ്പ് അഞ്ച് തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ആരംഭിച്ചത്. അതിലൊന്നാണ് ഗ്രാമ സുമംഗൽ ഇൻഷുറൻസ് പദ്ധതി. ഗ്രാമ സുരക്ഷ, ഗ്രാമ സന്തോഷ്, ഗ്രാമ വിധ, ഗ്രാമ പ്രിയ എന്നിവയാണ് മറ്റു പദ്ധതികൾ. കുറഞ്ഞ പ്രീമിയം ആണ് ഈ പദ്ധതികളുടെയെല്ലാം സവിശേഷത. മാത്രമല്ല ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും നിങ്ങൾക്ക് പ്രീമിയം അടയ്ക്കാനാകും. ഈ പദ്ധതികൾക്കെല്ലാം ആദായ നികുതി ഇളവുകളും ലഭിക്കും.

പോളിസിയിൽ ചേരുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 19 വയസ്സാണ്. പ്രതിദിനം 95 രൂപ മാത്രമാണ് പ്രീമിയം. ഉപഭോക്താവിന് അഷ്വർ ചെയ്യുന്ന പരമാവധി തുക 10 ലക്ഷം രൂപയാണ്. 15 വർഷം, 20 വർഷം എന്നിങ്ങനെ രണ്ട് കാലയളവുകളിൽ പദ്ധതി ലഭ്യമാണ്. 15 വർഷ പോളിസിയാണ് നിങ്ങൾ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ പരമാവധി പ്രായം 45 വയസ്സായിരിക്കണം. അതേസമയം നിങ്ങൾ 20 വർഷത്തേക്കുള്ള പോളിസിയാണ് എടുക്കുന്നതെങ്കിൽ 40 വയസ്സാണ് പ്രായപരിധി.

ഈ പദ്ധതി പ്രകാരം മെച്യൂരിറ്റി കാലാവധി എത്തുന്നതിനു മുമ്പ് മൂന്നു തവണ നിങ്ങൾക്ക് പണം പിൻവലിക്കാം. അതായത് 15 വർഷ പോളിസിയാണ് നിങ്ങളുടേത് എങ്കിൽ യഥാക്രമം 6, 9, 12 വർഷങ്ങൾ കഴിയുമ്പോൾ ആകെ അഷ്വർ ചെയ്യുന്ന തുകയുടെ 20 ശതമാനം നിങ്ങൾക്ക് പിൻവലിക്കാം. ഇനി 20 വർഷത്തേക്കുള്ള പോളിസിയാണെങ്കിൽ 8, 12, 16 വർഷങ്ങൾ കഴിയുമ്പോൾ അഷ്വർ ചെയ്യുന്ന തുകയുടെ 20 ശതമാനം നിങ്ങൾക്കു ലഭിക്കും. അതുകൊണ്ട് ഇടക്കിടക്ക് പണം ആവശ്യമുള്ളവർക്ക് ഈ പദ്ധതി കൂടുതൽ അനുയോജ്യമാണ്. ബാക്കി 40 ശതമാനം തുകയും ബോണസും കാലാവധി പൂർത്തിയാകുമ്പോഴാണ് ഉപഭോക്താവിനു ലഭിക്കുന്നത്.

ഈ പദ്ധതിക്കു കീഴിൽ 1,000 രൂപയ്ക്ക് 48 രൂപ വീതം നിങ്ങൾക്ക് ബോണസായി ലഭിക്കും. അതായത് നിങ്ങൾ 10 ലക്ഷം രൂപ അഷ്വർഡ് തുകയായി 15 വർഷത്തേക്ക് ഒരു പോളിസി വാങ്ങിച്ചുവെന്ന് കരുതുക. അപ്പോൾ 10 ലക്ഷം രൂപയ്ക്ക് 48,000 രൂപ ബോണസായി ലഭിക്കും. 15 വർഷം കഴിയുമ്പോൾ ബോണസ് തുക 7.20 ലക്ഷം രൂപയാകും. അങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് ബാക്കി 40 ശതമാനം തുകയും ബോണസും ചേർത്ത് 14 ലക്ഷം രൂപ വരെ നേടാനാകും. ഇൻഷുറൻസ് കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഹോൾഡർ ജീവിച്ചിരിപ്പുണ്ടെങ്കിൽ പദ്ധതിയുടെ മുഴുവൻ ആനുകൂല്യങ്ങളും അദ്ദേഹത്തിനു ലഭിക്കും. ഇനി കാലാവധി പൂർത്തിയാകുന്നതിനുമുമ്പേ പോളിസി ഹോൾഡർ മരണപ്പെട്ടാൽ നോമിനിക്കു അഷ്വർഡ് തുകയും ബോണസും ലഭിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്