സാധാരണയായി ഇൻകം ടാക്സിലെ 80C ,80D പോലുള്ള സെക്ഷനുകൾ ഉപയോഗിച്ച് എല്ലാവരും തന്നെ നികുതി ഇളവ് നേടാറുണ്ട്.സെക്ഷൻ 80 സി പ്രകാരം നിങ്ങളുടെ മൊത്തം വരുമാനത്തിൽ 1.5 ലക്ഷം രൂപ കിഴിവ് നേടാം. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ മൊത്തം നികുതി വരുമാനത്തിൽ നിന്ന് 1,50,000 രൂപ വരെ കുറയ്ക്കാൻ കഴിയും, ഇത് വ്യക്തികൾക്ക് മാത്രമല്ല എച്ച് യു എഫുകൾക്കും ലഭ്യമാണ്.
എൽഐസി, പിപിഎഫ്, മെഡിക്ലെയിം എന്നിവയിൽ നിക്ഷേപിക്കുകയും, നിങ്ങളുടെ കുട്ടികളുടെ ട്യൂഷൻ ഫീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ,നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് 80 സി പ്രകാരം നിങ്ങളുടെ മൊത്തം വരുമാനത്തിൽ 1.5 ലക്ഷം രൂപ കിഴിവ് നേടാം കഴിയും.
ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ട് എങ്കിൽ 25000 രൂപ വരെ 80 D പ്രകാരം നികുതിയിളവ് നേടുവാനായി സാധിക്കും. 60 വയസ്സിനു താഴെ ഉള്ള മാതാപിതാക്കളുടെ ഇൻഷുറൻസിനായി 25,000 രൂപ വരെ അധിക കിഴിവ് ലഭ്യമാണ്. മാതാപിതാക്കൾക്ക് 60 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ, കിഴിവ് തുക 50,000 രൂപയാണ്.നികുതിദായകനും രക്ഷകർത്താവും (കളും) 60 വയസോ അതിൽ കൂടുതലോ ആണെങ്കിൽ, ഈ വിഭാഗത്തിന് കീഴിൽ ലഭ്യമായ പരമാവധി കിഴിവ് ഒരു ലക്ഷം രൂപ വരെയാണ്.
ഇത് കൂടാതെ സെക്ഷൻ 80G പ്രകാരം സംഭാവന നൽകുന്ന തുകക്കും നികുതിയിളവ് നേടാം.നിർദ്ദിഷ്ട ദുരിതാശ്വാസ ഫണ്ടുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനകൾ മൊത്തം വരുമാനത്തിൽ നിന്നും കുറക്കാം.ഈ ആനുകൂല്യം ആദായനികുതി വകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾക്ക് മാത്രമാണ് ലഭിക്കുക.ചെക്ക് അല്ലെങ്കിൽ പണമായി നൽകുന്ന സംഭാവനകൾക്ക് മാത്രമേ സെക്ഷൻ 80 ജി പ്രകാരം കിഴിവ് നേടാനാകുകയുള്ളൂ.പണമായി ആണ് നൽകുന്നത് എങ്കിൽ പരമാവധി 2000 രൂപ വരെ കിഴിവ് നേടാം.ചെക്ക് അല്ലെങ്കിൽ ഡിജിറ്റൽ പേയ്മെന്റ് രീതികളിലൂടെ സംഭാവന നടത്തുകയാണെങ്കിൽ ലിമിറ്റ് ഇല്ലാതെ നികുതി ഇളവ് നേടാം.
ആദായനികുതി വകുപ്പിന്റെ ലിസ്റ്റിലുള്ള ഏതെങ്കിലും സ്ഥാപനത്തിലാണ് സംഭാവന നൽകിയതെങ്കിൽ നിങ്ങൾക്ക് 100 ശതമാനം കിഴിവ് ക്ലെയിം ചെയ്യാനാകും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്