ഫെഡറൽ ബാങ്ക് സ്വന്തം ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി | Federal Bank Credit Cards
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ്
ഫെഡറൽ ബാങ്ക് മാസ്റ്റർ കാർഡുമായി ചേർന്ന് പുതിയ മൂന്ന് ക്രെഡിറ്റ് കാർഡുകൾ ലോഞ്ച് ചെയ്തു. വിവിധ തരത്തിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് പുതിയ ക്രെഡിറ്റ് കാർഡുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ഫെഡറൽ ബാങ്ക് ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾ നൽകുകയുള്ളൂ. ഫെഡറൽ ബാങ്ക് സെലസ്റ്റ ക്രെഡിറ്റ് കാർഡ്, ഫെഡറൽ ബാങ്ക് ഇംപേരിയോ ക്രെഡിറ്റ് കാർഡ്, ഫെഡറൽ ബാങ്ക് സിഗ്നറ്റ് ക്രെഡിറ്റ് കാർഡ് എന്നിവയാണ് ഫെഡറൽ ബാങ്ക് പുറത്തിറക്കിയ പുതിയ കാർഡുകൾ.
ഫെഡറൽ ബാങ്ക് സെലസ്റ്റ ക്രെഡിറ്റ് കാർഡ് Federal Bank Celesta Credit Card
• 0.49 ശതമാനം മുതൽ 3.49 ശതമാനം വരെയാണ് പ്രതിമാസ പലിശ നിരക്ക്.
• കാർഡ് ലഭിച്ച് 30 ദിവസത്തിനകം 10,000 രൂപ ചിലവഴിച്ചാൽ 2000 രൂപയുടെ ആമസോൺ പേ ഈ-വൌച്ചർ സ്വാഗത ആനുകൂല്യമായി ലഭിക്കുന്നു.
• യാത്രക്കും ,ഇന്റർ നാഷണൽ ചിലവുകൾക്കുമായി ഈ കാർഡ് ഉപയോഗിക്കുമ്പോൾ 3 റിവാർഡുകൾ ലഭിക്കും. ഡൈനിംഗ് ചിലവുകൾക്ക് 2 റിവാർഡ്. മറ്റു എല്ലാ ചിലവുകൾക്കും 1 റിവാർഡ്.
• എയർപോട്ട് ലോഞ്ച് ആക്സസ്: വർഷത്തിൽ 2 ഇൻറ്റർനാഷണൽ എയർപോട്ട് ലോഞ്ച് ആക്സസും ഓരോ 3 മാസത്തിലും 4 ഡൊമസ്റ്റിക് എയർപോട്ട് ലോഞ്ച് ആക്സസും.
• ഇനോക്സ് വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് സൌജന്യമായി ലഭിക്കുന്നു. ( മാസത്തിലൊരിക്കൽ മാത്രം)
• ത്രൈമാസത്തിൽ 75,000 രൂപയിൽ കൂടുതൽ ചിലവഴിക്കുമ്പോൾ മാസ്റ്റർകാർഡ് വെൽനെസ് പാസ്സിൻറ്റെ ആനുകൂല്യങ്ങൾ.
• ഇന്ത്യയിലെ എല്ലാ ഫ്യുവൽ സ്റ്റേഷനുകളിലും 1 ശതമാനം ഫ്യുവൽ സർചാർജ് എഴുതിത്തള്ളുന്നു.
• ഫെഡ് ഡിലൈറ്റ്സ് പ്രോഗ്രാം വഴി പാർട്ണർ റെസ്റ്റോറൻറ്റുകളിൽ 15 ശതമാനം വരെ ഡിസ്കൌണ്ട്.
ഫെഡറൽ ബാങ്ക് ഇംപേരിയോ ക്രെഡിറ്റ് കാർഡ് Federal Bank Imperio Credit Card
• ആരോഗ്യ പരിപാലനം, ഗ്രോസറി തുടങ്ങിയ ഇനങ്ങളിൽ ചിലവഴിക്കുമ്പോൾ 3 റിവാർഡ്, യൂട്ടിലിറ്റി ബിൽ പേയ്മൻറ്റ്സ് ചെയ്യുമ്പോൾ 2 റിവാർഡ്, മറ്റു എല്ലാ ഇനങ്ങളിലും ചിലവഴിക്കുമ്പോൾ 1 റിവാർഡ്.
• കാർഡ് ലഭിച്ച് 30 ദിവസത്തിനകം 5,000 രൂപ ചിലവഴിച്ചാൽ 1000 രൂപയുടെ ആമസോൺ പേ ഈ-വൌച്ചർ സ്വാഗത ആനുകൂല്യമായി ലഭിക്കുന്നു.
• ഓരോ ക്വാർട്ടറിലും 2 ഡൊമസ്റ്റിക് എയർപോട്ട് ലോഞ്ച് ആക്സസ്.
• ഇനോക്സ് വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് സൌജന്യമായി ലഭിക്കുന്നു. ( ക്വാർട്ടറിലൊരിക്കൽ മാത്രം)
• ക്വാർട്ടറിൽ 50,000 രൂപ ചിലവഴിക്കുമ്പോൾ ബിഗ് ബാസ്ക്കറ്റ് വൌച്ചേഴ്സ് സൌജന്യമായി ലഭിക്കുന്നു.
• ഇന്ത്യയിലെ എല്ലാ ഫ്യുവൽ സ്റ്റേഷനുകളിലും 1 ശതമാനം ഫ്യുവൽ സർചാർജ് എഴുതിത്തള്ളുന്നു.
• ഫെഡ് ഡിലൈറ്റ്സ് പ്രോഗ്രാം വഴി പാർട്ണർ റെസ്റ്റോറൻറ്റുകളിൽ 15 ശതമാനം വരെ ഡിസ്കൌണ്ട്.
• 0.49 ശതമാനം മുതൽ 3.49 ശതമാനം വരെയാണ് പ്രതിമാസ പലിശ നിരക്ക്
ഫെഡറൽ ബാങ്ക് സിഗ്നറ്റ് ക്രെഡിറ്റ് കാർഡ് Federal Bank Signet Credit Card
• ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിക്കുമ്പോൾ 3 റിവാർഡ്, വിനോദ ആവശ്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ 2 റിവാർഡ്, മറ്റു എല്ലാ ഇനങ്ങളിലും ചിലവഴിക്കുമ്പോൾ 1 റിവാർഡ്.
• 0.49 ശതമാനം മുതൽ 3.49 ശതമാനം വരെയാണ് പ്രതിമാസ പലിശ നിരക്ക്
• കാർഡ് ലഭിച്ച് 30 ദിവസത്തിനകം 3,000 രൂപ ചിലവഴിച്ചാൽ 500 രൂപയുടെ ആമസോൺ പേ ഈ-വൌച്ചർ സ്വാഗത ആനുകൂല്യമായി ലഭിക്കുന്നു.
• ഓരോ ക്വാർട്ടറിലും 1 ഡൊമസ്റ്റിക് എയർപോട്ട് ലോഞ്ച് ആക്സസ്.
• ക്വാർട്ടറിൽ 20,000 രൂപ ചിലവഴിക്കുമ്പോൾ സ്വിഗ്ഗി വൌച്ചേഴ്സ് സൌജന്യമായി ലഭിക്കുന്നു.
• ഇനോക്സ് വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് സൌജന്യമായി ലഭിക്കുന്നു. ( ക്വാർട്ടറിലൊരിക്കൽ മാത്രം)
• ഫെഡ് ഡിലൈറ്റ്സ് പ്രോഗ്രാം വഴി പാർട്ണർ റെസ്റ്റോറൻറ്റുകളിൽ 15 ശതമാനം വരെ ഡിസ്കൌണ്ട്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്