ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വാഹന ഇൻഷുറസുകളുടെ പ്രീമിയം അടക്കുവാനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി.മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ തീരുന്ന പോളിസികൾ മെയ് 15 നുള്ളിൽ പുതുക്കിയാൽ മതിയാകും.കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യം വ്യകത്മാക്കിയത്.വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറസുകൾക്കും ആരോഗ്യ ഇൻഷുറസുകൾക്കും ആണ് ഇത് ബാധകമായിട്ടുള്ളത്.
മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ നിങ്ങളുടെ പോളിസി തീർന്നാലും ക്യാൻസൽ ആവാതെ നിലനിൽക്കുന്നതാണ്.
മെയ് 15 നകം പോളിസി പുതുക്കുമ്പോൾ എന്നാണോ പോളിസി തീർന്നത് അന്നുമുതൽ ആണ് പോളിസി പ്രാബല്യത്തിൽ വരുന്നത്.സാധാരണയായി ഇത്തരം പോളിസികൾ തീർന്നാലും ഇൻഷുറൻസ് കമ്പനികൾ പുതുക്കുവാനായി ഒരുമാസം കൂടി സമയം നൽകാറുണ്ട്.