Advertisement

എൽഐസി യുടെ Shagun ഗിഫ്റ്റ് കാർഡ് | LIC CSL launches Shagun gift card

എൽഐസി കാർഡ് സർവീസസ് ലിമിറ്റഡ് (എൽഐസി സിഎസ്എൽ) ഐഡിബിഐ ബാങ്കുമായി ചേർന്ന് പുതിയ കോൺടാക്റ്റ്ലസ് പ്രീപെയ്ഡ് ഗിഫ്റ്റ് കാർഡായ Shagun gift card ലോഞ്ച് ചെയ്തു. റൂപേ പ്ലാറ്റ്ഫോമിലാണ് കാർഡ് പുറത്തിറക്കിയത്. ഗിഫ്റ്റ് കാർഡ് മാർക്കറ്റ് വിപുലീകരിക്കുക, ഗിഫ്റ്റ് നൽകുന്നതിനുള്ള പണരഹിതമായ മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഈ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഓൺലൈൻ ഇടപാടുകൾക്കും ഓഫ് ലൈൻ ഇടപാടുകൾക്കും ഈ കാർഡ് ഉപയോഗിക്കാം. നിലവിൽ Shagun gift card എൽഐസിക്കും അതിൻറ്റെ അനുബന്ധ സ്ഥാപനങ്ങൾക്കും അസോസിയേറ്റുകൾക്കും മാത്രമേ ലഭ്യമാവുകയുള്ളൂ. ഔദ്യോഗിക കോൺഫറൻസുകളിലും മറ്റും റിവാർഡുകൾ നൽകുന്നതിനു ഈ കാർഡ് ഉപയോഗിക്കുമെന്നും എൽഐസി സിഎസ്എൽ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പൊതുജനങ്ങൾക്കായി വരും മാസങ്ങളിൽ കാർഡ് ഓപ്പൺ മാർക്കറ്റിൽ അവതരിപ്പിക്കുമെന്നും എൽഐസി സിഎസ്എൽ പറഞ്ഞു.

Advertisement

പ്രത്യേകതകൾ

• മൂന്നു വർഷമാണ് കാർഡുകളുടെ കാലാവധി. ഈ കാലാവധിക്കുള്ളിൽ എത്ര ഇടപാടുകൾ വേണമെങ്കിലും ഉപഭോക്താവിന് നടത്താം.
• ഓൺലൈൻ ഇടപാടുകൾക്കും ഓഫ് ലൈൻ ഇടപാടുകൾക്കും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്.
• 500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ ഏത് തുക വേണമെങ്കിലും ഉപഭോക്താവിന് കാർഡിൽ ലോഡ് ചെയ്യുകയും ചെയ്യാം.
• ഇന്ത്യയിലെ ദശലക്ഷം വരുന്ന ഔട്ടലെറ്റുകളിലും ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും കാർഡ് ഉപയോഗിക്കാം.
• ഡിപ്പാർട്ട്മെൻറ്റൽ സ്റ്റോഴ്സ്, പെട്രോൾ പമ്പ്, റെസ്റ്റോറൻറ്റ്, ജൂവലറി തുടങ്ങി നിരവധി വ്യാപര സ്ഥലങ്ങളിൽ ഈ കാർഡ് ഉപയോഗിക്കാം.
• വിവിധ മൊബൈൽ വാലറ്റ്, ഇ കൊമേഴ്സ് പോർട്ടൽ തുടങ്ങിയവയിലൂടെ ഓൺലൈൻ ഷോപ്പിംഗിനും യൂട്ടിലിറ്റി ബിൽ പേയ്മൻറ്റുകൾക്കും ഫ്ലൈറ്റ്, ട്രെയിൻ, ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഈ കാർഡ് ഉപയോഗിക്കാം.
• കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ കാർഡ് ബാലൻസ്, ട്രാൻസാക്ഷൻ ഹിസ്റ്ററി തുടങ്ങിയവ അറിയുന്നതിന് മൊബൈൽ ആപ്ലിക്കേഷനായ എം- പാസ്ബുക്കുമായി കാർഡ് ഓട്ടോ ലിങ്ക് ചെയ്തിട്ടുണ്ട്.
• ഉപഭോക്താക്കളുടെ പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനായി 24*7 പ്രവർത്തിക്കുന്ന ഒരു കസ്റ്റമർ സപ്പോർട്ട് ടീമും ഉണ്ട്.
• സ്വീകർത്താവിന് വ്യക്തിഗത സന്ദേശങ്ങൾ അയക്കുന്നതിനുള്ള ഓപാഷനും ഉണ്ട്.
• ഉപഭോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ്ലസ് Shagun gift card പേയ്മൻറ്റ് നടത്തുമ്പോൾ ടാപ്പ് ചെയ്താൽ മതിയാകും.
• 5,000 രൂപ വരെയുള്ള പർച്ചേസുകൾക്ക് പിൻ നമ്പർ നൽകേണ്ടതില്ല.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്