ചെറു നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുവാൻ കൂടുതൽ സമയം അനുവദിച്ചു തപാൽവകുപ്പ്

Advertisement

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ പിഴ കൂടാതെ നിക്ഷേപം നടത്തുവാൻ തപാൽ വകുപ്പ് കൂടുതൽ സമയം അനുവദിച്ചു.ലോക്ക് ഡൗൺ മൂലം പിഎഫ്‌, ആര്‍ഡി ഉള്‍പ്പടെയുള്ള വിവിധ ചെറു സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുവാൻ സാധിക്കാഞ്ഞതിനാൽ പിഴ അടക്കേണ്ടി വരുമോ എന്ന നിക്ഷേപകരുടെ പേടി എന്തായാലും ഒഴിവായി.പിഎഫ്‌, ആര്‍ഡി ഉള്‍പ്പടെയുള്ള വിവിധ ചെറു സമ്പാദ്യ പദ്ധതികളിലെ 2019-2020 സാമ്പത്തിക വര്‍ഷത്തെയും 2020 ഏപ്രില്‍ മാസത്തെയും തവണ ജൂൺ 30 വരെ പിഴ കൂടാതെ അടക്കാം.

പിഎഫ്‌ സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതികളിൽ ഒരു സാമ്പത്തിക വര്ഷം കുറഞ്ഞ നിക്ഷേപം നടത്തേണ്ടതായി ഉണ്ട്.ഇല്ലെങ്കിൽ അക്കൗണ്ട് നിക്ഷ്ക്രിയം ആവുകയും പിന്നീട് പിഴ നൽകി തുടരേണ്ടതായും വരും.പോസ്റ്റ് ഓഫീസ് Rd യിലും തുടച്ചയായി നിക്ഷേപം മുടങ്ങുവാൻ പാടുള്ളതല്ല.എന്തായാലും മിനിമം തുക/നിക്ഷേപം മുടങ്ങിയവർക്ക് ജൂൺ 30 വരെ പിഴ കൂടാതെ അടക്കാം..നേരിട്ട് പോസ്റ്റ് ഓഫീസിൽ പോകാതെ ഓൺലൈനിലൂടെയും നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കാൻ സാധിക്കും.അതെങ്ങനെ ആണെന് അറിയുവാൻ വീഡിയോ കാണൂ.

Advertisement